എറണാകുളം: സ്വീപ്പ് വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ബോധവത്കരണ സന്ദേശങ്ങളടങ്ങിയ കൂറ്റന്‍ ഹൈഡ്രജന്‍ ബലൂണ്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. ബീന ഉദ്ഘാടനം ചെയ്തു. പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീപ്പ് വോട്ടര്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സ്വീപ്പിന്റെ ബോധവത്കരണ സന്ദേശങ്ങളടങ്ങിയ ബലൂണുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉയര്‍ത്തും. സ്വീപ്പ് നോഡല്‍ ഓഫീസറായ അസിസ്റ്റന്റ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, ക്യാപ്റ്റന്‍ ജോസഫ്, തഹസില്‍ദാര്‍ (എല്‍ആര്‍) ബീന പി. ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.