നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിറ്റൂര്, നെന്മാറ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം, പെരുമാറ്റച്ചട്ടം എന്നിവ നിരീക്ഷിക്കുന്നതിനുള്ള എക്സിക്യുട്ടീവ് മജിസ്ട്രേറ്റായി അട്ടപ്പാടി താലൂക്ക് തഹസില്ദാര് പി.ടി.വേണുഗോപാലിനെ നിയമിച്ചു. ചിറ്റൂര് തഹസില്ദാര്(ലാന്റ് റെക്കോര്ഡ്സ്) ആനിയമ്മ വര്ഗീസിന്റെ നിയമനം റദ്ദാക്കിയാണ് പുതിയ നിയമനം.
