പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന് ആന്റ് ഇലക്ടറല് പാര്ട്ടിസിപ്പേഷന് പ്രോഗ്രാം) ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് (ഇ.വി.എം) , വിവിപാറ്റ് എന്നിവയുടെ പ്രവര്ത്തനം പൊതുജനങ്ങള്ക്ക് പരിചയപ്പെടുത്തുന്നതിനായുള്ള വാഹന പര്യടനത്തിന് ജില്ലയില് തുടക്കമായി. വാഹനപര്യടനത്തിന്റെ ഉദ്ഘാടനം ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്ക്കാട് നിയോജക മണ്ഡലങ്ങളുടെ പൊതുനിരീക്ഷകനായ മുത്തുകുമാര് നിര്വഹിച്ചു. ഒറ്റപ്പാലം സബ് കലക്ടറും ഒറ്റപ്പാലം നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസറുമായ അര്ജ്ജുന് പാണ്ഡ്യന് വാഹനപര്യടനത്തിന്റെ ഫ്‌ളാഗ് ഓഫ് നിര്വഹിച്ചു.
ഒറ്റപ്പാലം, പാലക്കാട് മേഖലകളിലെ പൊതുസ്ഥലങ്ങള്, കോളേജുകള് എന്നിവ കേന്ദ്രീകരിച്ച് പത്ത് ദിവസങ്ങളിലായാണ് വാഹനപര്യടനം നടത്തുന്നത്. സ്വീപിന്റെ നേതൃത്വത്തില് ഉദ്യോഗസ്ഥര് വോട്ടിംഗ് മെഷീന്റെ പ്രവര്ത്തനങ്ങള് പൊതുജനങ്ങള്ക്ക് വിശദീകരിച്ചു കൊടുക്കും. മുന് തിരഞ്ഞെടുപ്പുകളില് നിന്നും വ്യത്യസ്തമായി വോട്ടിങ് മെഷീനുകളില് മാറ്റം വരുത്തിയതിനാല് പ്രസ്തുത മെഷീനുകളുടെ പ്രവര്ത്തനം ജനങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് വാഹനപര്യടനം കൊണ്ട് ലക്ഷ്യമിടുന്നത്. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചാണ് വാഹനപര്യടനം നടക്കുക. ഒറ്റപ്പാലം താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില് സ്വീപ് നോഡല് ഓഫീസറും നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസറുമായ എം. അനില്കുമാര്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.