പാലക്കാട്: ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് അംശാദായ കുടിശ്ശിക പലിശ കൂടാതെ അഞ്ച് ഗഡുക്കളായി അടച്ച് അംഗത്വം പുന:സ്ഥാപിക്കാം. മാർച്ച് 31ന് മുൻപായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ തുക അടയ്ക്കാവുന്നതാണ്. ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾ അവസാനം അടച്ച തുകയുടെ രശീതുമായി നെന്മാറ ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻ ഓഫീസറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരായി അടക്കണമെന്ന് പ്ലാന്റേഷൻ ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ- 04923 244070.