കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷി വോട്ടവകാശം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആക്സസിബിള്‍ ഇലക്ഷന് ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ചെയര്‍മാനായ കമ്മിറ്റിയുടെ കണ്‍വീനര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സി കെ ഷീബ മുംതാസ് ആണ്. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസ്, ഇലക്ഷന് ജില്ലാ ട്രെയിനിങ് നോഡല്‍ ഓഫീസര്‍ നിനോജ് മേപ്പാടിയാത്ത്, സ്വീപ് നോഡല്‍ ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്, റിട്ടേണിങ് ഓഫീസര്‍മാരായ എം കെ ഷാജി,പി. ഷാജു, ജയാ ജോസ് രാജ്, സിറോഷ് പി ജോണ്‍, സബ് കളക്ടര്‍ ഡി ആര് മേഘശ്രീ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.