ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പ് 2021ന്റെ ഭാഗമായി മാവേലിക്കര(109) നിയമസഭമണ്ഡലത്തിലെ അസന്നിഹിതരായ അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. ഈ വിഭാഗത്തിൽപ്പെട്ട ജീവനക്കാർ മാർച്ച് 28,29,30 തീയതികളിൽ രാവിലെ ഒമ്പതു മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ മാവേലിക്കര മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് കേന്ദ്രമായ ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ബൂത്തിൽ തിരിച്ചറിയൽ രേഖകളുമായി എത്തി വോട്ട് രേഖപ്പെടുത്തണമെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.
