ഇടുക്കി: ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണ പരിപാടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ പി.കെ. സുഷമ ഉത്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ എം.ആര്‍. ഉമാദേവി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ടിബി ഓഫീസര്‍ ഡോ. ബി.സെന്‍സി സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എസ്.സുരേഷ് വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. ടി.ബി. യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. മഹേഷ് നാരായന്‍ ദിനാചരണ സന്ദേശം നല്‍കി. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ആര്‍. അനില്‍കുമാര്‍ ക്ഷയരോഗ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.എന്‍.അജി, കെ.ജി.എം.ഒ എ. ജില്ലാ പ്രസിഡന്റ് ഡോ.സാം.വി.ജോണ്‍, ജില്ലാ ആശുപത്രി ആര്‍.എം.ഒ. ഡോ. സി.ജെ. പ്രീതി, തൊടുപുഴ ഐ.എം.എ. പ്രസിഡന്റ് ഡോ. സുമി ഇമ്മാനുവേല്‍, ശ്വാസകോശ രോഗ വിദഗ്ദ്ധരായ ഡോ. എച്ച്.ശ്രീജിത്, ഡോ. അജോ.കെ. ജോസ്, ജില്ല ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജോസ് അഗസ്റ്റ്യന്‍, കെ.എസ്. മനോജ്, കെ.ആര്‍. രഘു, ജോര്‍ജ് തോമസ്, സുനില്‍.എം.ദാസ്, പി.ബിജു എന്നിവര്‍ സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി അക്ഷയ കേരളം പുരസ്‌കാരം നേടിയ സ്ഥാപനങ്ങളെയും ജീവനക്കാരെയും ആശാ പ്രവര്‍ത്തകരെയും ആദരിച്ചു. ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധിസ്‌ക്വയറില്‍ നിന്നും ആരംഭിച്ച ഓട്ടോറിക്ഷാ റാലി തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീര്‍ മനോഹര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ‘സമയമായി ഇനി വൈകരുത്’ എന്നതാണ് ഈ വര്‍ഷത്തെ ക്ഷയരോഗ ദിന സന്ദേശം. 2025 ഓടു കൂടി ഭാരതത്തില്‍ നിന്നും ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്.

പൈനാവ് റ്റി.ബി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ക്ഷയരോഗദിനം ജില്ലാ വ്യാപാരഭവന്‍ ചെറുതോണിയില്‍ സംഘടിപ്പിച്ചു. പൊതുസമ്മേളനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. റ്റി.ബി ദിനാചരണ സന്ദേശം വാഴത്തോപ്പ് പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി ജോര്‍ജ്ജ് നല്‍കി. റ്റി.ബി. പ്രതിജ്ഞ മരിയാപുരം എഫ്.എച്ച്.സി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തങ്കച്ചന്‍ എന്‍.ഡി. ചൊല്ലിക്കൊടുത്തു. സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ ഔസേപ്പച്ചന്‍ ആന്റണി സ്വാഗതം ആശംസിച്ച യോഗത്തില്‍ ചെറുതോണി ജുമാ മസ്ജിദ് ചീഫ് ഇമാം ജനാബ് മുഹമ്മദ് മുഹ്‌സില്‍ സഖാഫി, എസ്.എന്‍.ഡി.പി. പൈനാവ് ശാഖ പ്രസിഡന്റ് റ്റി.ബി.മോഹന്‍, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സീനിയര്‍ ട്രീറ്റ്‌മെന്റ് ലാബ് സൂപ്പര്‍വൈസര്‍ പ്രസിത പി.പ്രഭാകരന്‍ യോഗത്തിന് നന്ദി പറഞ്ഞു. ലേറ്റന്റ് റ്റി.ബി ഇന്‍ഫെക്ഷന്‍ മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ ടി.ബി. കണ്‍ട്രോള്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിയാസ് മുഹമ്മദ് ക്ലാസ് നയിച്ചു. തുടര്‍ന്ന് ചെറുതോണി ബസ്സ്റ്റാന്റിലും ഓട്ടോറിക്ഷാ സ്റ്റാന്റിലും കടകളിലും ടി.ബി. ലഘുലേഖകള്‍ വിതരണം ചെയ്തു.
.