എറണാകുളം: ലോക ക്ഷയരോഗ ദിനാചരണത്തിൻറെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എന്‍ .കെ കുട്ടപ്പൻ നിർവ്വഹിച്ചു .കോവിഡ് മഹാമാരിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ക്ഷയരോഗ നിർമ്മാർജന പ്രവർത്തനങ്ങളിൽ ശ്രദ്ധ കുറയരുത് എന്ന് അദ്ദേഹം പറഞ്ഞു. ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ എ. അനിത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ സവിതാ കെ. ദിനാചരണസന്ദേശം നൽകി .

അക്ഷയ കേരളം പരിപാടിയുടെ ഭാഗമായി മികച്ച സേവനം നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാർക്കും ആശാ മാർക്കും ജനറൽ ഹോസ്പിറ്റൽ വികസന സമിതി പ്രിൻസിപ്പൽ അഡ്വൈസറും മുന്‍ എ.ഡി.എച്ച്.എസ്സുമായ ഡോക്ടർ എം. ഐ. ജുനൈദ് റഹ്മാൻ അവാർഡ് വിതരണം ചെയ്തു . കണ്‍സള്‍ട്ട ന്റ് ഡോക്ടർ ബാബു വർഗീസ് ക്ഷയരോഗ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ലോക ക്ഷയരോഗ ദിന സന്ദേശം ആസ്പദമാക്കി എം. ഓ. ടി. സി. ഡോക്ടർ രേഖ തോമസ് വിഷയാവതരണം നടത്തി.

ജില്ലാ ടി ബി ഓഫീസർ ഡോക്ടർ ശരത് ജി റാവു കെ. ജി. എം. ഒ. എ. പ്രതിനിധി ഡോക്ടർ പ്രശാന്ത് കെ. സീനിയർ കണ്‍സള്‍ട്ടന്റ് ഡോക്ടർ മനോജ് ജി. നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഗീത പി. സി. ജില്ലാ മാസ് മീഡിയ ഓഫീസർ ശ്രീജ സി. എം. സീനിയർ ട്രീറ്റ്മെൻറ് സൂപ്പർവൈസർ ഫ്രാൻസിസ് ഡിക്രൂസ് എന്നിവർ സംസാരിച്ചു ആചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ പ്രദർശനം മാസ്ക്, ബാഡ്ജ് വിതരണം സ്കിറ്റ് ,ക്വിസ് പ്രോഗ്രാം എന്നിവ ഇവ സംഘടിപ്പിച്ചു.