പാലക്കാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച ഷൊര്ണൂര് നിയോജകമണ്ഡലത്തിലെ ഉദ്യോഗസ്ഥര് പോസ്റ്റല് ബാലറ്റിനുള്ള അപേക്ഷ ഏപ്രില് നാലിന് വൈകിട്ട് 3.30 നകം റിട്ടേണിംഗ് ഓഫീസര്, ഷൊര്ണൂര് എല്എസി ആന്ഡ് സര്വേ ഡെപ്യൂട്ടി ഡയറക്ടര്, കലക്ടറേറ്റ്, സിവില് സ്റ്റേഷനില് സമര്പ്പിക്കണം. അതിനു ശേഷം ലഭിക്കുന്ന അപേക്ഷകള് പരിഗണിക്കുന്നതല്ലെന്ന് വരണാധികാരിയായ സര്വേ ഡെപ്യൂട്ടി ഡയറക്ടര് അറിയിച്ചു.