ആലപ്പുഴ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും കേബിൾ-ടിവി ചാനലുകൾ, റേഡിയോ, സോഷ്യൽ മീഡിയ, ഇ-ന്യൂസ് പേപ്പർ, ബൾക്ക് എസ്.എം.എസ്, വോയിസ് മെസേജ് എന്നിവയടക്കമുള്ള ഇലക്‌ട്രോണിക് മാധ്യമങ്ങളും സിനിമാ തീയറ്ററുകളും വഴി പരസ്യങ്ങൾ സംപ്രേഷണം/പ്രക്ഷേപണം ചെയ്യുന്നതിനും പൊതുസ്ഥലങ്ങളിൽ ശ്രവ്യ-ദൃശ്യ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും ആലപ്പുഴ ജില്ല തെരഞ്ഞെടുപ്പ് ഓഫീസർ(ജില്ല കളക്ടർ) ചെയർമാനായ ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.)യുടെ സർട്ടിഫിക്കേഷൻ (പ്രീ സർട്ടിഫിക്കേഷൻ) നിർബന്ധമാണ്. എം.സി.എം.സി. ജില്ലാതല കമ്മിറ്റിയാണ് പ്രീ സർട്ടിഫിക്കേഷനുള്ള അപേക്ഷ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും.
തെരഞ്ഞെടുപ്പിന്റെ തലേദിവസവും(2021 ഏപ്രിൽ 5) തെരഞ്ഞെടുപ്പു ദിവസവും(ഏപ്രിൽ 6) പത്രമാധ്യമങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് എം.സി.എം.സി. സർട്ടിഫിക്കേഷൻ നിർബന്ധമാണ്. തെരഞ്ഞെടുപ്പിന്റെ തലേദിവസവും തെരഞ്ഞെടുപ്പു ദിവസവും മാത്രമാണ് പത്ര പരസ്യങ്ങൾക്ക് പ്രീ സർട്ടിഫിക്കേഷൻ വേണ്ടത്. പ്രീ സർട്ടിഫിക്കേഷനില്ലാതെ പ്രസിദ്ധീകരിക്കുന്നവ പെയ്ഡ് ന്യൂസായി പരിഗണിച്ച് നടപടി സ്വീകരിക്കും.
അപേക്ഷ നൽകുന്നതെങ്ങനെ?
പരസ്യം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന തീയതിക്ക് 24 മണിക്കൂർ മുമ്പ് അപേക്ഷ നൽകിയാണ് സർട്ടിഫിക്കേഷൻ നേടേണ്ടത്. ആലപ്പുഴ കളക്ടറേറ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കു എം.സി.എം.സി. ജില്ല സെല്ലിലാണ് അപേക്ഷ നൽകേണ്ടത്. സർട്ടിഫിക്കേഷന് നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയാണ് നൽകേണ്ടത്. വീഡിയോകൾക്കും വോയിസ് മെസേജിനും ഓഡിയോ മെസേജിനും സർട്ടിഫിക്കേഷനായി സ്‌ക്രിപ്റ്റിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പ്, വീഡിയോ/ഓഡിയോ ഉൾപ്പെടു രണ്ട് സിഡി എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്.
എസ്.എം.എസിന് സ്‌ക്രിപ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ രണ്ടു പകർപ്പ് സഹിതമാണ് അപേക്ഷ നൽകേണ്ടത്. തെരഞ്ഞെടുപ്പിന്റെ തലേദിവസവും(ഏപ്രിൽ 5) തെരഞ്ഞെടുപ്പു ദിവസവും(ഏപ്രിൽ 6) പത്രങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ രണ്ട് കോപ്പി സഹിതമാണ് അപേക്ഷ നൽകേണ്ടത്. ഇവ പരിശോധിച്ചാണ് എം.സി.എം.സി. ജില്ലാ സെൽ അപേക്ഷ നൽകി 24 മണിക്കൂറിനകം അനുമതി നൽകുക. മാതൃക പെരുമാറ്റച്ചട്ടലംഘനം പരസ്യത്തിൽ കണ്ടെത്തിയാൽ മാറ്റങ്ങൾ വരുത്തി വീണ്ടും നൽകുന്നതിന് രേഖാമൂലം നിർദേശം നൽകും. മാറ്റങ്ങൾ വരുത്തി നൽകിയവ വീണ്ടും പരിശോധിച്ചാണ് അനുമതി നൽകുക.
വിശദവിവരത്തിന് ഫോൺ: 9447517365, 9495119702
ജില്ല ഇൻഫർമേഷൻ ഓഫീസ്, ആലപ്പുഴ
Information & Public Relations Department
Government of Kerala