കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര (കോഴിക്കോട് ഫോണ്‍ 04962524920, 8547005079) മാള (കല്ലേറ്റുംകര 04802233240, 8547005080) മറ്റക്കര (കോട്ടയം 0481-2542022, 8547005081) കല്യാശേരി (കണ്ണൂര്‍ 0497-2780287, 8547005082) പൈനാവ് (ഇടുക്കി 0486-2232246, 8547005084) കരുനാഗപ്പളളി (കൊല്ലം 0476-2623597, 8547005083) പൂഞ്ഞാര (കോട്ടയം 04822 209265, 8547005085) കുഴല്‍മന്നം (പാലക്കാട് 04922272900, 8547005086) എന്നീ 8 മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ 2018-19 അദ്ധ്യയന വര്‍ഷത്തില്‍ ത്രിവത്സര എഞ്ചിനീറയിംഗ് ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിനായി, അര്‍ഹരായവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ജൂണ്‍ നാലിന് വൈകീക്ക് അഞ്ചുവരെ ംംം.ശവൃറാുരേ.ീൃഴ എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, ആവശ്യമായ രേഖകളും രജിസ്‌ട്രേഷന്‍ ഫീസായ 200 രൂപയുടെ ഡി ഡി യും സഹിതം (എസ്.സി/എസ്.റ്റി – 100 രൂപ) ജൂണ്‍ ഏഴിന് വൈകിട്ട് നാലിനു മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. പ്രവേശന യോഗ്യതയും, പ്രോസ്‌പെക്ടസും മറ്റ് വിശദവിവരങ്ങളും അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.