കാസർഗോഡ്: മഞ്ചേശ്വരം എക്‌സ്‌പെന്‍ഡീച്ചര്‍ ഒബസര്‍വര്‍ സാന്‍ജോയ് പോള്‍  മാര്‍ച്ച് 26 ന് രാവിലെ 10 മുതല്‍ സ്ഥാനാര്‍ഥികളുടെ ചെലവ് വിവരങ്ങള്‍ പരിശോധിക്കുന്നതിന് മഞ്ചേശ്വരം ബ്ലോക്ക് ഡവവലപ്പ്‌മെന്റ് ഓഫീസിലും ഉച്ചയ്ക്ക് 12 മുതല്‍ ജില്ലാ പ്ലാനിങ് ഓഫീസിലും ആദ്യ ഘട്ട സിറ്റിങ് നടത്തും. മണ്ഡലത്തിലെ സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ തെരഞ്ഞെടുപ്പ് ചെലവ് വിവരങ്ങള്‍ നിരീക്ഷകന് സമര്‍പ്പിക്കണമെന്ന് എക്‌സ്‌പെന്‍ഡീച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9495456472.