കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം മാര്‍ച്ച് 26 മുതല്‍ 29 വരെ നടക്കും. മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ കോളേജ്, ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പടന്നക്കാട് കാര്‍ഷിക കോളേജ്, പിലിക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരിശീലനം. പോളിങ് ബൂത്തുകളില്‍ നിയമിക്കപ്പെട്ട ജീവനക്കാരുടെ ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള പരിശീലനമാണ് നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിശീലനത്തില്‍ ജില്ലയിലെ മുഴുവന്‍ പോളിങ് ഉദ്യോഗസ്ഥരും കൃത്യ സമയത്ത് എത്തിചേരണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു.