മലപ്പുറം: ‍ജില്ലയില് നിയമസഭാ / ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു വോട്ട് ചെയ്യുവാന്‍ ആഗ്രഹമുള്ളവര്‍ക്കും  എങ്ങനെയാണ് വോട്ട് ചെയ്യുന്നത് എന്നറിയാന്‍ താല്‍പര്യമുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍   അവസരമൊരുക്കുകയാണ് കലക്ടറേറ്റില്‍ ഒരുക്കിയ മാതൃക  പോളിംഗ് ബൂത്ത്. കലക്ടറേറ്റിലെത്തുന്ന ആര്‍ക്കും ഹരിത പോളിംഗ് സ്റ്റേഷന്‍ മാതൃകാ ബൂത്തിലെത്തി വോട്ട്  ചെയ്തു നോക്കാം. രേഖപ്പെടുത്തിയ വോട്ട് വിവി പാറ്റില്‍ തെളിഞ്ഞു കാണുകയും ചെയ്യും. യഥാര്‍ത്ഥ ബൂത്തിലെ പോലെ പോളിംഗ് ഓഫീസര്‍മാര്‍, പ്രിസഡിംഗ് ഓഫീസര്‍മാര്‍, പോളിംഗ് ഏജന്റ്  എന്നിവരുടെ ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബൂത്തിനകത്ത് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും പ്രത്യേകം വാതിലുകളുണ്ട്.

വോട്ട് ചെയ്യുവാനായി കണ്‍ട്രോള്‍ യൂനിറ്റ്, ബാലറ്റ് യൂനിറ്റ്, വി വി പാറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ലോക്‌സഭ ഉപതെരഞ്ഞെടുപ്പിനായി വെള്ളയും നിയമസഭ തെരഞ്ഞെടുപ്പിനായി പിങ്കും ബാലറ്റ് യൂനിറ്റാണ്.   ഇതിനോടകം 200 ലധികം ആളുകള്‍ വോട്ട് ചെയ്തു.   പോളിംഗ് ദിവസം വരെ കലക്ട്രേറ്റില്‍ ഹരിത ബൂത്ത് മാതൃക പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കും.