കൊച്ചി: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുളള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍.പി.ഒ, തിരുവനന്തപുര-33 ഫോണ്‍ 0471-2325101, 2325102 വിശദാംശങ്ങള്‍ wwws.rc.kerala.gov.in/wwws.rccc.in വെബ്‌സൈറ്റുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 11. താത്പര്യമുളളവര്‍ 9496745465, 9496324721 നമ്പരുകളില്‍ ബന്ധപ്പെടുക.