ഇടുക്കി: ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വോട്ടര്‍ ബോധവത്കരണത്തിന്റെ (സ്വീപ്) ഭാഗമായി നാളെ (27) മൂന്നാറില്‍ നടത്തുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പ്രശസ്ത ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ പങ്കെടുക്കും. കെഡിഎച്ച്പി ഗ്രൗണ്ടില്‍ വൈകിട്ട് 4നാണ് മത്സരം. പൊലീസ് ടീമും കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സ് ടീമും തമ്മിലാണ് മത്സരം. പൊലീസിന്റെ ടീമില്‍ പങ്കെടുത്തു കൊണ്ട് ഐ എം വിജയന്‍ മത്സരം നയിക്കും. സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, സ്വീപ് ചുമതല വഹിക്കുന്ന അസി. കളക്ടര്‍ സൂരജ് ഷാജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.