പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ നിയോജക മണ്ഡലങ്ങളില്‍ അഡീഷണല്‍ സ്റ്റാറ്റിക് സര്‍വേലന്‍സ് ടീമിനെ നിയോഗിച്ചു. ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ മൂന്ന് പേരടങ്ങുന്ന രണ്ട് ടീമുകളെയും നെന്മാറ ആലത്തൂര്‍ മണ്ഡലങ്ങളില്‍ മൂന്ന് പേരടങ്ങുന്ന ഓരോ ടീമുകളെയുമാണ് നിയമിച്ചത്. ചിറ്റൂര്‍ നെന്മാറ നിയോജക മണ്ഡലങ്ങളിലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി അട്ടപ്പാടി തഹസില്‍ദാരായ പി.ടി വേണുഗോപാലന്‍, ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി പാലക്കാട് തഹസില്‍ദാര്‍ (എല്‍. ആര്‍) ദീപു മാത്യു എന്നിവരെയും നിയമിച്ചു.