മലപ്പുറം: ജില്ലയില്‍ ഏപ്രില്‍ ആറിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ 16 നിയമസഭാ മണ്ഡലങ്ങളില്‍ 111 സ്ഥാനാര്‍ഥികളും മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളും ജനവിധി തേടുമ്പോള്‍ വോട്ടവകാശം 33,21,038 പേര്‍ക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ വനിതകളാണ്. 16 നിയമസഭാ മണ്ഡലങ്ങളിലായി 16,64,017 വനിതാ വോട്ടര്‍മാരാണുള്ളത്. 16,56,996 പുരുഷ വോട്ടര്‍മാരും 25 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്.

തിരൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. 2,29,458 വോട്ടര്‍മാരാണ് തിരൂരിലുള്ളത്. വനിതാ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും തിരൂരില്‍തന്നെയാണ് കൂടുതല്‍. 1,16,691 വനിതാ വോട്ടര്‍മാരും 1,12,759 പുരുഷ വോട്ടര്‍മാരുമാണ് തിരൂരിലുള്ളത്.

ഏറനാട് മണ്ഡലത്തിലാണ് ജില്ലയില്‍ ഏറ്റവും കുറവ് വോട്ടര്‍മാര്‍ (1,79,786 പേര്‍). ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുള്ളത് തിരൂരിലാണ് (എട്ട് പേര്‍). നിലമ്പൂരില്‍ ആറ്, താനൂരില്‍ അഞ്ച്, വേങ്ങര, പൊന്നാനി മണ്ഡലങ്ങളില്‍ രണ്ടു പേര്‍ വീതം, ഏറനാട്, തിരൂരങ്ങാടി മണ്ഡലങ്ങളില്‍ ഒരാള്‍ വീതവുമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍.

നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

കൊണ്ടോട്ടി

ആകെ വോട്ടര്‍മാര്‍ – 2,05,261
പുരുഷ വോട്ടര്‍മാര്‍ – 1,03,768
വനിതാ വോട്ടര്‍മാര്‍ – 1,01,493
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 0

ഏറനാട്

ആകെ വോട്ടര്‍മാര്‍ – 1,79,786
പുരുഷ വോട്ടര്‍മാര്‍ – 91,031
വനിതാ വോട്ടര്‍മാര്‍ – 88,754
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 01

നിലമ്പൂര്‍

ആകെ വോട്ടര്‍മാര്‍ – 2,25,356
പുരുഷ വോട്ടര്‍മാര്‍ – 1,10,208
വനിതാ വോട്ടര്‍മാര്‍ – 1,15,142
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 06

വണ്ടൂര്‍

ആകെ വോട്ടര്‍മാര്‍ – 2,26,426
പുരുഷ വോട്ടര്‍മാര്‍ – 1,11,693
വനിതാ വോട്ടര്‍മാര്‍ – 1,14,733
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 0

മഞ്ചേരി

ആകെ വോട്ടര്‍മാര്‍ – 2,06,960
പുരുഷ വോട്ടര്‍മാര്‍ – 1,03,156
വനിതാ വോട്ടര്‍മാര്‍ – 1,03,804
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 0

പെരിന്തല്‍മണ്ണ

ആകെ വോട്ടര്‍മാര്‍ – 2,17,959
പുരുഷ വോട്ടര്‍മാര്‍ – 1,07,005co
വനിതാ വോട്ടര്‍മാര്‍ – 1,10,954
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 0

മങ്കട

ആകെ വോട്ടര്‍മാര്‍ – 2,18,774
പുരുഷ വോട്ടര്‍മാര്‍ – 1,08,297
വനിതാ വോട്ടര്‍മാര്‍ – 1,10,477
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 0

മലപ്പുറം

ആകെ വോട്ടര്‍മാര്‍ – 2,11,950
പുരുഷ വോട്ടര്‍മാര്‍ – 1,07,653
വനിതാ വോട്ടര്‍മാര്‍ – 1,04,337
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 0

വേങ്ങര

ആകെ വോട്ടര്‍മാര്‍ – 1,85,356
പുരുഷ വോട്ടര്‍മാര്‍ – 96,022
വനിതാ വോട്ടര്‍മാര്‍ – 89,332
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 02

വള്ളിക്കുന്ന്

ആകെ വോട്ടര്‍മാര്‍ – 1,98,814
പുരുഷ വോട്ടര്‍മാര്‍ – 1,00,847
വനിതാ വോട്ടര്‍മാര്‍ – 97,967
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 0

തിരൂരങ്ങാടി

ആകെ വോട്ടര്‍മാര്‍ – 1,97,080
പുരുഷ വോട്ടര്‍മാര്‍ – 1,00,016
വനിതാ വോട്ടര്‍മാര്‍ – 97,063
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 01

താനൂര്‍

ആകെ വോട്ടര്‍മാര്‍ – 1,96,087
പുരുഷ വോട്ടര്‍മാര്‍ – 97,760
വനിതാ വോട്ടര്‍മാര്‍ – 98,322
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 05

തിരൂര്‍

ആകെ വോട്ടര്‍മാര്‍ – 2,29,458
പുരുഷ വോട്ടര്‍മാര്‍ – 1,12,759
വനിതാ വോട്ടര്‍മാര്‍ – 1,16,691
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 08

കോട്ടക്കല്‍

ആകെ വോട്ടര്‍മാര്‍ – 2,16,480
പുരുഷ വോട്ടര്‍മാര്‍ – 1,08,988
വനിതാ വോട്ടര്‍മാര്‍ – 1,07,492
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 0

തവനൂര്‍

ആകെ വോട്ടര്‍മാര്‍ – 1,99,960
പുരുഷ വോട്ടര്‍മാര്‍ – 98,301
വനിതാ വോട്ടര്‍മാര്‍ – 1,01,659
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 0

പൊന്നാനി

ആകെ വോട്ടര്‍മാര്‍ – 2,05,291
പുരുഷ വോട്ടര്‍മാര്‍ – 99,492
വനിതാ വോട്ടര്‍മാര്‍ – 1,05,797
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 02