പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അവലോകന യോഗം ചേര്‍ന്നു. സ്ഥാനാര്‍ഥികളുടെ ചെലവുകള്‍, പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്ന മീഡിയ മോണിറ്ററിംഗ് ആന്‍ഡ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി  (എം.സി.എം.സി) പ്രവര്‍ത്തനങ്ങള്‍, ജില്ലയില്‍ രൂപീകരിച്ച വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട നോഡല്‍ ഓഫീസറുമായി വിലയിരുത്തി.

സംസ്ഥാന പ്രത്യേക തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ പുഷ്പീന്തര്‍ സിങ്ങ് പുനിയ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകന്‍ രാകേഷ് കുമാര്‍ ജെയ്ന്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍ മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകനായ അരുണയ് ഭാട്ടി, തരൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകന്‍ എ. ശക്തി, ഫിനാന്‍സ് ഓഫീസര്‍ വി.ആര്‍. സതീശന്‍, അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഓഫീസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.