മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചെറുതോണിയില്‍ ഒരുക്കിയിരിക്കുന്ന വനംവന്യജീവി വകുപ്പുകളുടെ പ്രദര്‍ശന വിപണന സ്റ്റാള്‍ ശ്രദ്ധേയമാകുന്നു.സോഷ്യല്‍ ഫോറസ്റ്ററി ഇടുക്കി ഡിവിഷന്‍,മൂന്നാര്‍ ഇക്കോ ഡവലപ്പ്‌മെന്റ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള സ്റ്റാളുകള്‍ ഇന്‍ഫര്‍മേഷന്‍സ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച നിറവ് 2018 പ്രദര്‍ശന വിപണന മേളയിലെതന്നെ ശ്രദ്ധേയ സ്റ്റാളുകളില്‍ മുന്‍പന്തിയിലാണ്.ഫലവൃഷത്തൈകളും ഔഷധ സസ്യങ്ങളുമാണ് വനംവകുപ്പ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇക്കോ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പരമ്പരാഗത ഔഷധ ഉത്പന്നങ്ങളും കരകൗശല വസ്തുക്കളും മേളയിലെ വിപണന സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നു. രക്തചന്ദനം.ചന്ദനം,ആരിവേപ്പ്,ഓറഞ്ച്,മാതളം, വേങ്ങ, ചെമ്പകം തുടങ്ങിയ മരത്തൈകള്‍ വനംവകുപ്പിന്റെ സ്റ്റാള്‍ മുഖേന വില്‍പ്പനക്കെത്തിച്ചിരിക്കുന്നു. ഒരോ തൈകള്‍ക്കും പതിനേഴു രൂപയാണ് വില.തേക്കിന് സ്റ്റബിന് എഴുരൂപക്കും ആവശ്യക്കാര്‍ക്ക് വാങ്ങാന്‍ സാധിക്കും.കരിങ്ങാലി, രക്ത ചന്ദനം വേങ്ങ തുടങ്ങിയ വൃഷത്തൈകളെ ഔഷധങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തിയാണ് വിപണനത്തിനെത്തിച്ചിരിക്കുന്നത്. നോനി,ജക്കറാന്ത തുടങ്ങിയ വിദേശ ഇനങ്ങളും തേടിയും ഇതിനകം നിരവധിപേരാണ് എത്തിയത്.നിലവില്‍ ജില്ലയിലെ നാലു ഫോറസ്റ്റ് ഡിവിഷനുകളിലായി നാലു ലക്ഷത്തോളം ഫലവൃഷത്തെകളാണ് വനംവകുപ്പ് നട്ട് പരിപാലിക്കുന്നത്. നംവബര്‍ മുതല്‍ ആരംഭിക്കുന്ന പരിചരണത്തിനൊടുവില്‍ ജൂണ്‍മാസത്തില്‍ ഇടവപാതി പെയ്ത് മണ്ണു കുളിര്‍ന്ന് കഴിയുമ്പോള്‍ മുതല്‍ വൃഷതൈകള്‍ നട്ടു തുടങ്ങുന്നു. സ്‌കൂള്‍ കോളേജ് പഞ്ചായത്ത്, റെസിഡന്‍സ് അസോസിയേഷന്‍സ് എന്നിവടങ്ങളില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈ തൈകള്‍ സൗജന്യമായും വിതരണം നടത്തുന്നു.മറയൂര്‍ അടക്കമുള്ള ആദിവസി ഗ്രാമങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പുല്‍ത്തൈലം, ഔഷദ സോപ്പുകള്‍, കാട്ടുതേന്‍ വെളുത്തുള്ളി അച്ചാര്‍,ഇല്ലിയിലും ഈറ്റയിലും തീര്‍ത്തിട്ടുള്ള കരകൗശല വസ്തുക്കളും ഇക്കോ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വതത്തില്‍ ഈ സ്റ്റോളുകളില്‍ നിന്ന് ലഭ്യമാണ് മേള കാണാനായി എത്തുന്നവരിലേറെപ്പേരും ഈ സ്റ്റാളുകളിലെ ഉത്പന്നങ്ങള്‍ വാങ്ങി മടങ്ങുന്നു.പരമ്പരാഗത ഉത്പന്നങ്ങളുടെ വിലക്കുറവും കൃത്രിമമല്ലാത്ത ഉല്‍പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭിക്കുന്നു എന്നതും ഈ സ്റ്റാളുകളുടെ പ്രത്യേകതകളാണ്.വനമേഖലയില്‍ മാത്രം ലഭിക്കുന്ന അപൂര്‍വ്വ ഉത്പന്നങ്ങള്‍ തേടി വരും ദിവസങ്ങളിലും നിരവധി ആളുകള്‍ ഇവിടേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ഈ ഉദ്യോഗസ്ഥര്‍.
