ആലപ്പുഴ: തിരഞ്ഞെടുപ്പ് പരിശീലനത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ളതില്‍ ഇതുവരെ പരിശീലനം ലഭിക്കാത്ത ജീവനക്കാര്‍ക്കായിനാളെ(30.03.2021) നടത്തുന്ന അവസാന പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ മൂന്ന് മണിക്ക് മുന്‍പ് pgcellalappuzha@gmail.com എന്ന ഇ മെയില്‍ വിലാസലത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.