കണ്ണൂർ: ഹരിത ചട്ടം പാലിച്ച് പോളിംഗ് ഉദേ്യാഗസ്ഥരുടെ പരിശീലനം നടത്തിയപ്പോള്‍ ജില്ലയില്‍ ഒഴിവായത് 25000 ഡിസ്‌പോസിബിള്‍ കപ്പുകളും ടിഷ്യൂ പേപ്പറുകളും. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിലും പോളിംഗ് ഉദേ്യാഗസ്ഥരുടെ പരിശീലന പരിപാടികള്‍   ഹരിതചട്ട പ്രകാരമാണ് നടത്തിയത്. സ്റ്റീല്‍ ഗ്ലാസ്സുകളില്‍ ചായ വിതരണം ചെയ്ത് ഡിസ്‌പോസിബിള്‍ കപ്പ് മാലിന്യം ഒഴിവാക്കുകയായിരുന്നു. പരിശീലനത്തില്‍ ഹരിത പെരുമാറ്റച്ചട്ട പാലനത്തെ കുറിച്ച് ക്ലാസ്സും നല്‍കിയിരുന്നു.
ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉണ്ടാവുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്ന 5426 ടണ്‍ മാലിന്യം പരമാവധി കുറച്ചുകൊണ്ടു വരുന്നതിനാണ് ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും ലക്ഷ്യമിടുന്നത്.