സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ബാങ്കിങ് പരീക്ഷാ പരിശീലനവും മെഡിക്കൽ എൻട്രൻസ് പരിശീലനവും നൽകുന്നു.  മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്കാണ് അവസരമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

60 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് ബാങ്കിങ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം.  ഹയർസെക്കൻഡറി തലത്തിൽ 85 ശതമാനം മാർക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ വിജയിച്ചവർക്കും മുൻ വർഷത്തെ നീറ്റ് പരീക്ഷയിൽ 40 ശതമാനം മാർക്ക് ലഭിച്ചവർക്കുമാണ് മെഡിക്കൽ എൻട്രൻസ് പരിശീലനത്തിന് യോഗ്യത.  അപേക്ഷാഫോറം ഫിഷറീസ് വകുപ്പിന്റെ കമലേശ്വരത്തുള്ള ജില്ലാ ഓഫീസിൽ ലഭിക്കും.  അവസാന തീയതി ജൂൺ അഞ്ച്.  കൂടുതൽ വിവരങ്ങൾക്ക് 0471 2450773.