കേരള വാട്ടർ അതോറിറ്റി ഇ.ആർ.പി കൺസൽട്ടന്റ് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് ബി.ടെക്/എം.ബി.എ ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് രണ്ട് ഇ.ആർ.പി പ്രോജക്ടുകളിലെങ്കിലും കൺസൽട്ടെന്റായി പ്രവർത്തിച്ചവരാകണം ഉദ്യോഗാർഥികൾ. പ്രായപരിധി 45 വയസ്. താൽപര്യമുള്ളവർ നിശ്ചിത മാതൃകയിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള വാട്ടർ അതോറിറ്റി, ജല ഭവൻ, വെള്ളയമ്പലം എന്ന വിലാസത്തിൽ അപേക്ഷിക്കണം. അവസാന തീയതി മെയ് 31. കൂടുതൽ വിവരങ്ങൾക്ക് www.kwa.Kerala.gov.in
