വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ കരുവിലാഞ്ചി വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളായി നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് മേയ് 30, 31 ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.  കൂടാതെ വാർഡിലുൾപ്പെട്ട സർക്കാർ-അർധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് തെരഞ്ഞെടുപ്പ് ദിവസമായ മേയ് 31 ന് പ്രാദേശിക അവധിയായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.  തെരഞ്ഞെടുപ്പ് നടക്കുന്ന വാർഡിൽ മേയ് 30 മുതൽ ജൂൺ ഒന്നു വരെ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതായും കളക്ടർ അറിയിച്ചു.