കുടുംബശ്രീയുടെ ഭാവിപദ്ധതികളും പ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്ത് മീഡിയ കണക്ട് മാധ്യമ ശില്പശാല. ഹോട്ടല്‍ നാണിയില്‍ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍ അധ്യക്ഷനായി.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കി. ജില്ലാ കോ ഓഡിനേറ്റര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ കുടുംബശ്രീയുടെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വിവിധ പദ്ധതികളും പരിചയപ്പെടുത്തി.
കുടുംബശ്രീ അംഗത്വം 50 ലക്ഷത്തിലേക്ക് ഉയര്‍ത്താനായി ഫിഫ്റ്റി പ്ലസ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു. ഓക്‌സിലറി ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ കോളജ് ക്യാമ്പസുകളിലേക്ക് വ്യാപിപ്പിച്ചു. ബഡ്‌സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പരിശീലനാര്‍ഥികള്‍ക്കും അഗ്രി തെറാപ്പി, നൈപുണ്യ പരിശീലനം എന്നിവ നല്‍കി വരുന്നു.

കുടുംബശ്രീ സംരംഭകരുടെ സാമ്പത്തിക വികസനത്തിനായി മേളകള്‍, പോക്കറ്റ്മാര്‍ട്ട് ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോം, കണ്‍സോര്‍ഷ്യം തുടങ്ങിയവ ഒരുക്കി. വെറ്റമുക്കിലെ പ്രീമിയം കഫെയിലൂടെ 35 അംഗങ്ങള്‍ക്ക് ഉപജീവനം ഒരുക്കി. ടേക് എവേ കൗണ്ടര്‍- മീറ്റ് പോയിന്റ് നൂതനപദ്ധതിയിലൂടെ ഭക്ഷണവും ഫ്രോസന്‍ ചിക്കന്‍ ഉത്പന്നങ്ങളും വില്‍ക്കും. കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം വിപുലീകരിക്കും. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ‘കെ ഇനം’ ബ്രാന്‍ഡില്‍ വില്‍ക്കുന്നു തുടങ്ങിയ വിവരങ്ങളാണ് കൈമാറിയത്.

സിഡിഎസ് അധ്യക്ഷരായ എസ് അംബിക, എസ് കുഞ്ഞുമണി, പ്രസ് ക്ലബ് പ്രസിഡന്റ് ഡി ജയകൃഷ്ണന്‍, സെക്രട്ടറി സനല്‍ ഡി പ്രേം, എഡിഎംസി ബി ഉ•േഷ്, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.