ഇടുക്കി:ജില്ലയില്‍ കൊവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ടാസ്‌ക് ഫോഴ്സ് യോഗം തീരുമാനിച്ചു. ഇതനുസരിച്ച് എല്ലാ പഞ്ചായത്തുകളിലും വാക്സിനേഷന്‍ ക്യാമ്പുകള്‍ നടത്തും. അതത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗങ്ങളും ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കും. ഓരോ വാര്‍ഡിലെയും 45 നു മേല്‍ പ്രായമുള്ളവരെ തൊട്ടടുത്ത വാക്സിനേഷന്‍ ക്യാമ്പില്‍ എത്തിക്കുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവരെ ചുമതലപ്പെടുത്തും. കുറഞ്ഞത് 50 പേരെയെങ്കിലും ഓരോ വാര്‍ഡില്‍ നിന്നു ക്യാമ്പില്‍ എത്തിക്കണം. ക്യാമ്പില്‍ എത്താന്‍ പ്രയാസമുള്ളവര്‍ക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കണം. ഓരോ ദിവസത്തെയും റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍, ജില്ലാ വാക്സിനേഷന്‍ ഓഫീസര്‍, മാസ് മീഡിയ ഓഫീസര്‍ എന്നിവര്‍ക്ക് നല്‍കണം.
പൊതുഅവധി ദിനങ്ങളില്‍ ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രികളില്‍ വാക്സിനേഷന് സൗകര്യമുണ്ടായിരിക്കും. തൊടുപുഴയിലെ ജില്ലാ ആശുപത്രി, ഇടുക്കി മെഡിക്കല്‍കോളേജ് ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, നെടുങ്കണ്ടം താലൂക്കാശുപത്രി, പീരുമേട് താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ പൊതു അവധിദിനങ്ങളില്‍ വാക്സിനേഷന് സൗകര്യമുണ്ടായിരിക്കും. മറ്റ് ദിവസങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ കൂടാതെ 42 സര്‍ക്കാര്‍ ആശുപത്രികളിലും 16 സ്വകാര്യ ആശുപത്രികളിലും വാക്സിനേഷന് സൗകര്യമുണ്ടായിരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി സ്വീകരിക്കാം. ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ കയ്യില്‍ കരുതണം. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ വാക്‌സിനേഷന്‍ സൗകര്യം ഉണ്ടായിരിക്കും.

യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ, ആര്‍സി എച്ച് ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ്, ഡെപ്യൂട്ടി ഡി എം ഒ ഡോ. സുഷമ, എന്‍ എച്ച് എം പ്രൊജക്ട് മാനേജര്‍ ഡോ. സുജിത് സുകുമാരന്‍, എന്‍ എച്ച് എം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജിജില്‍തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

വാക്‌സിനേഷന്‍ സെന്ററുകള്‍

മുട്ടം സി എച്ച് സി, അറക്കുളം സി എച്ച് സി, കുടയത്തൂര്‍ എഫ്എച്ച്‌സി, കോടിക്കുളം എഫ്എച്ച്‌സി, കരിമണ്ണൂര്‍ എഫ്എച്ച്‌സി, ഇളംദേശം എഫ്എച്ച്‌സി, പുറപ്പുഴ സിഎച്ച്‌സി, വണ്ണപ്പുറം എഫ്എച്ച്‌സി, കുമാരമംഗലം എഫ്.എച്ച്.സി, കരിങ്കുന്നം എഫ്എച്ച്‌സി, കഞ്ഞിക്കുഴി സിഎച്ച്‌സി, വാഴത്തോപ്പ് എഫ്എച്ച്‌സി, ഉപ്പുതറ സിഎച്ച്‌സി, കാമാക്ഷി എഫ്എച്ച്‌സി, മരിയാപുരം എഫ്എച്ച്‌സി, കാഞ്ചിയാര്‍ എഫ്എച്ച്‌സി, അയ്യപ്പന്‍ കോവില്‍ എഫ്.എച്ച്‌സി, ചക്കുപള്ളം പിഎച്ച്‌സി, വണ്ടന്‍മേട് സിഎച്ച്‌സി, കെ.പി കോളനി എഫ്എച്ച്‌സി, ഉടുമ്പന്‍ച്ചോല എഫ്എച്ച്‌സി, വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി, പെരുവന്താനം എഫ്എച്ച്‌സി, കുമളി എഫ്എച്ച്‌സി, ചിത്തിരപുരം സിഎച്ച്‌സി, ദേവികുളം സിഎച്ച്‌സി, വാത്തിക്കുടി എഫ്.എച്ച്.സി, ദേവിയാര്‍ കോളനി പിഎച്ചസി, കൊന്നത്തടി എഫ്എച്ച്‌സി, മറയൂര്‍ സിഎച്ച്‌സി, വട്ടവട എഫ്എച്ച്‌സി, രാജാക്കാട് സിഎച്ച്‌സി, രാജകുമാരി എഫ്എച്ച്‌സി, ശാന്തന്‍പാറ എഫ്എച്ച്‌സി, ചിന്നക്കനാല്‍ എഫ്എച്ച്‌സി,, ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, ബിഷപ്പ് വയലില്‍ മൂലമറ്റം, ഹോളി ഫാമിലി മുതലക്കോടം, കോ-ഓപ്പറേറ്റീവ് ആശുപത്രി തൊടുപുഴ, എംഎംറ്റി മുണ്ടക്കയം, സെന്റ് ജോണ്‍ ആശുപത്രി കട്ടപ്പന, സെന്റ് മേരീസ് ആശുപത്രി തൊടുപുഴ, ചാഴിക്കാട്ട് തൊടുപുഴ, മോണിംഗ് സ്റ്റാര്‍ അടിമാലി, എംഎസ്എസ് ഇഖ്ര അടിമാലി, ബാവസണ്‍സ് അര്‍ച്ചന വണ്ണപ്പുറം, മെഡിക്കല്‍ ട്രസ്റ്റ് നെടുങ്കണ്ടം, ഹൈറേഞ്ച് ആശുപത്രി മൂന്നാര്‍, ഫാത്തിമ ആശുപത്രി തൊടുപുഴ, അല്‍ അസ്ഹര്‍ ആശുപത്രി തൊടുപുഴ, അല്‍ഫോന്‍സാ ആശുപത്രി മുരിക്കാശ്ശേരി, ശാന്തിനികേതന്‍ ആശുപത്രി പന്നിമറ്റം

#covidvaccine
#idukkidistrict