ആലപ്പുഴ: തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേ ദിവസവും(ഏപ്രില്‍ 5) ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) അംഗീകാരം നേടണം.
രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വ്യക്തികളും നല്‍കുന്ന പരസ്യങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്‍റെ അപേക്ഷകന്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പ് ഉള്‍പ്പെടെ കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്. അനുമതിയില്ലാതെ ഇക്കാലയളവില്‍ പരസ്യം പ്രസിദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കും.