ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി ഓരോ നിയമസഭാ മണ്ഡലത്തിലും ബന്ധപ്പെട്ട വരണാധികാരികളുടെ കീഴില്‍ ഏപ്രില്‍ 1, 2, 3 തീയതികളില്‍ പോസ്റ്റല്‍ ബാലറ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജമാക്കേണ്ടതാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന സെന്ററുകളില്‍ ഏപില്‍ 1 മുതല്‍ 3 വരെ പോസ്റ്റല്‍ ബാലറ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കും.
ദേവികുളം നിയോജക മണ്ഡലം- മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാള്‍, മൂന്നാര്‍
ഉടുമ്പന്‍ചോല – താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, ഉടുമ്പന്‍ച്ചോല,
തൊടുപുഴ – താലൂക്ക് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ തൊടുപുഴ
ഇടുക്കി – മിനി കോണ്‍ഫറന്‍സ് ഹാള്‍, കളക്‌ട്രേറ്റ്, ഇടുക്കി
പീരുമേട് – ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസ്, അഴുത
1. ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലും ലഭ്യമായ തപാല്‍ വോട്ട് അപേക്ഷകള്‍ ബന്ധപ്പെട്ട വരണാധികാരികള്‍, സാധാരണ തയ്യാറാക്കുന്നതുപോലെ സമ്മതിദായകര്‍ ചെയ്യുന്ന പ്രഖ്യാപനം (13എ) തപാല്‍ വോട്ടിനുളള ബാലറ്റ് ഉള്‍ക്കൊള്ളിച്ച കവര്‍ (13 ബി) സമ്മതിദായകര്‍ക്കുളള മാര്‍ഗ്ഗ് നിര്‍ദ്ദേശങ്ങള്‍ (13 ഡി) ഉദ്യോഗസ്ഥനില്‍ നിന്നും തപാല്‍ വോട്ട് മടങ്ങിവരുന്ന കവര്‍ ബി (13 സി) എന്നിവ സഹിതം അപേക്ഷകന്റെ വിലാസമെഴുതിയ വലിയ കവറിലാക്കി പോസ്റ്റല്‍ ബാലറ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ അപേക്ഷകന് നേരിട്ട് കൈമാറണം. ലഭ്യമാകുന്ന തപാല്‍ വോട്ടുകള്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ തന്നെ ശേഖരിച്ച് ആര്‍ഒയുടെ സേഫ് കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടതും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
2. പോസ്റ്റല്‍ ബാലറ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോ എല്‍.എ.സി കളിലേയും വരണാധികാരികള്‍ ഏകോപിപ്പിക്കേണ്ടതും ഡെപ്യൂട്ടി തഹസില്‍ദാര്‍/ജെഎസ് തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥനെ പ്രസ്തുത ജോലികള്‍ നിര്‍വഹിക്കുന്നതിന് ചുമതലപ്പെടുത്തേണ്ടതുമാണ്.
3. തപാല്‍ വോട്ട് സംബന്ധിച്ച സമ്മതിദായകന്റെ പ്രഖ്യാപനം സാക്ഷ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ ഗസ്റ്റഡ് ഉദ്യോഗസ്ഥരെ ഫെസിലിറ്റേഷന്‍ സെന്ററില്‍ നിയമിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
4. ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അപേക്ഷകന്റെ ഒപ്പോടുകൂടിയ പിബി ഇഷ്യൂ രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കേണ്ടതും പോസ്റ്റല്‍ ബാലറ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴി പി.ബി അനുവദിക്കേണ്ടതുമായി ബന്ധപ്പെട്ട് ആര്‍.ഒ ഹാന്‍ഡ് ബുക്കിലെ അദ്ധ്യായം 11 (11.12) നിര്‍ദ്ദേശങ്ങള്‍ എല്ലാം തന്നെ മേല്‍നടപടി ക്രമങ്ങളില്‍ കൃത്യമായും പാലിക്കേണ്ടതുമാണ്.
5. എല്ലാ ഇ.ആര്‍.ഒ മാരും മാര്‍ക്ക്ഡ് കോപ്പി തയ്യാറാക്കി മാര്‍ച്ച് 31ന് വൈകിട്ട് 4നൂ മുമ്പായി ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് കൈമാറേണ്ടതാണ്.
6.പോസ്റ്റല്‍ ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ടുവരുന്ന സംശയങ്ങള്‍ക്ക് ജില്ലയിലെ നോഡല്‍ ഓഫീസറായ എഡിഎം ആന്റ് ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) ടെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
7. പോസ്റ്റല്‍ ബാലറ്റ് ഫെസിലിറ്റേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ആയിരിക്കും.
8. പോസ്റ്റല്‍ ബാലറ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും മറ്റ് പോളിംഗ് ഉദ്യോസ്ഥര്‍ക്കും ബന്ധപ്പെട്ട ആര്‍.ഒ മാര്‍ അറിയിപ്പ് നല്‍കേണ്ടതാണ്.
9. ഇത്തരത്തില്‍ തയ്യാറാക്കുന്ന പോസ്റ്റല്‍ ബാലറ്റുകളില്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വോട്ട് രേഖപ്പെടുത്താതെ വരുന്ന അപേക്ഷകള്‍ അപേക്ഷകരുടെ മേല്‍വിലാസത്തില്‍ മൂന്നാം തീയതിക്ക് ശേഷം ഉടന്‍ തന്നെ തപാല്‍ വഴി അയക്കേണ്ടതാണ്.
10. ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ പുതിയ അപേക്ഷകള്‍ ലഭ്യമായാല്‍ ബന്ധപ്പെട്ട ആര്‍.ഒ മാര്‍ ആയവ സ്വീകരിക്കേണ്ടതും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
11. നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിലേര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവര്‍ക്കും (വീഡിയോഗ്രാഫര്‍, ഡ്രൈവര്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍, തുടങ്ങിയവര്‍) ബാധകമായിരിക്കും.
#election2021
#idukkidistrict