തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പേരെ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ആഭിമുഖ്യത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. കവടിയാര്‍ സ്‌ക്വയറില്‍ നിന്നാരംഭിച്ച റാലി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ റ്റി.ആര്‍ അഹമ്മദ് കബീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കവടിയാര്‍ സ്‌ക്വയര്‍ മുതല്‍ ശംഖുമുഖം വരെ ‘ഞാനും വോട്ടു ചെയ്യും എല്ലാവര്‍ക്കുമൊപ്പം’ എന്ന ആപ്തവാക്യവുമായാണ് റാലി സംഘടിപ്പിച്ചത്. സ്വീപ് ടീം ലീഡര്‍ റ്റി. ഷാജി, സ്വീപ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.  തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി ഇന്നലെ(31 മാര്‍ച്ച്) രാവിലെ സെക്രട്ടേറിയറ്റിനു മുന്നില്‍ വിദ്യാര്‍ത്ഥിനികളുടെ ഫ്‌ളാഷ് മോബും സംഘടിപ്പിച്ചിരുന്നു. ഇന്ന് (01 ഏപ്രില്‍) വൈകിട്ട് 5.30ന് കവടിയാര്‍ സ്‌ക്വയറില്‍ സ്‌കേറ്റേഴ്‌സ് റാലിയും നടക്കും. ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ഉദ്ഘാടനം ചെയ്യും. സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി, ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍ എന്നിവര്‍ പങ്കെടുക്കും.