തിരുവനന്തപുരം: സമ്മതിദായകർക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികൾ തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിട്ടുണ്ട്. സ്വന്തം മൊബൈൽ ഫോണിൽനിന്ന് ECIPS <space> <EPIC No> എന്ന ഫോർമാറ്റിൽ 1950 എന്ന നമ്പറിലേക്കു മെസേജ് അയച്ചാൽ പോളിങ് ബൂത്ത് ഏതാണെന്ന് അറിയാനാകും. ഇതിനു പുറമേ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും voterportal.eci.gov.in എന്ന വെബ്സൈറ്റിലൂടെയും പോളിങ് ബൂത്ത് ഏതാണെന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും 1950 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും കളക്ടർ പറഞ്ഞു.
ജില്ലയിൽ ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും മുഖ്യ പോളിങ് ബൂത്തുകളുടേയും ഓക്സിലിയറി പോളിങ് ബൂത്തുകളുടേയും ആകെ പോളിങ് ബൂത്തുകളുടേയും എണ്ണം ചുവടെ
(നിയമസഭാ മണ്ഡലത്തിന്റെ പേര് : മുഖ്യ പോളിങ് ബൂത്തുകളുടെ എണ്ണം + ഓക്സിലിയറി പോളിങ് ബൂത്തുകളുടെ എണ്ണം = ആകെ പോളിങ് ബൂത്തുകൾ എന്ന ക്രമത്തിൽ)
വർക്കല : 197 + 78 = 275
ആറ്റിങ്ങൽ  : 206 + 101 = 307
ചിറയിൻകീഴ്  : 199 + 104 = 303
നെടുമങ്ങാട്  : 210 + 90 = 300
വാമനപുരം  : 212 + 76 = 288
കഴക്കൂട്ടം  : 166 + 130 = 296
വട്ടിയൂർക്കാവ്  : 172 + 143 = 315
തിരുവനന്തപുരം  : 178 + 130 = 308
നേമം  : 181 + 130 = 311
അരുവിക്കര  : 210 + 55 = 265
പാറശാല  : 215 + 103 = 318
കാട്ടാക്കട  : 189 + 98 = 287
കോവളം  : 216 + 107 = 323
നെയ്യാറ്റിൻകര  : 185 + 83 = 268