വയനാട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനായി ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവരുടെ സഹകരണത്തോടെ ഹരിത പോളിംഗ് ബൂത്തുകൾ ഒരുക്കും. പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന സന്ദേശവുമായാണ് മാതൃകാ ഹരിത ബൂത്തുകൾ തയ്യാറാവുന്നത്.

ഓരോ വില്ലേജിലും ഒരു മാതൃക പോളിംഗ് ബൂത്താണ് സജജീകരിക്കുന്നത്. ജില്ലയിൽ 48 ഹരിത ബൂത്തുകളാണ് ഒരുക്കുന്നത്. മുള, ഓല തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കളും, പുനരുപയോഗത്തിന് സാധ്യമായ വസ്തുക്കളും ഉപയോഗിച്ചാണ് ബൂത്തിന്റെ നിര്‍മാണം നടത്തുന്നത്. വോട്ട് ചെയ്യാനെത്തുന്നവർക്ക് കുടിവെള്ള സൗകര്യം, ജൈവ – അജൈവ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കുട്ടകള്‍ എന്നിവ ബൂത്തില്‍ ഒരുക്കിയിട്ടുണ്ട്.