കോഴിക്കോട്:  സമ്മതിദായകര്‍ക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും voterportal.eci.gov.in എന്ന വെബ്സൈറ്റിലൂടെയും പോളിങ് ബൂത്ത് ഏതാണെന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാം.സ്വന്തം മൊബൈല്‍ ഫോണില്‍നിന്ന് ECIPS <space> <EPIC No> എന്ന ഫോര്‍മാറ്റില്‍ 1950 എന്ന നമ്പറിലേക്കു മെസേജ് അയച്ചാല്‍ പോളിങ് ബൂത്ത് ഏതാണെന്ന് അറിയാനാകും. ഇതിനു പുറമേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും 1950 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.