കൊല്ലം: തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉദേ്യാഗസ്ഥര്‍ നാളെ രാവിലെ എട്ടിനകം നിയമനം ലഭിച്ചിട്ടുള്ള നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ വരണാധികാരി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഹാജരാകുന്നതില്‍ വീഴ്ച്ച വരുത്തുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. റിസര്‍വ് പോളിംഗ് ഉദേ്യാഗസ്ഥരായി നിയമിച്ചിട്ടുള്ള ഉദേ്യാഗസ്ഥര്‍ വരണാധികാരിയുടെ അനുമതിയില്ലാതെ വിതരണ കേന്ദ്രം വിട്ടുപോകാന്‍ പാടില്ലാ എന്നും കലക്ടര്‍ നിര്‍ദേശിച്ചു.
