ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ്. ബൂത്തിലെ ക്യൂവിലുള്ള എല്ലാ സാധാരണ വോട്ടര്‍മാരും വോട്ട് ചെയ്തതിന് ശേഷമായിരിക്കും കോവിഡ‍് രോഗികളെയും രോഗം സംശയിക്കുന്നവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കുക. എന്നാല്‍ വൈകിട്ട് ആറിനും ഏഴിനും ഇടയില്‍ ഇവര്‍ ബൂത്തില്‍ വോട്ട് ചെയ്യുന്നതിന് എത്തിയിരിക്കണം.