കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളുടെ ചുമതല നിശ്ചയിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ചുമതലയുള്ള ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികൾ കൃത്യമായി വിതരണം ചെയ്യുന്നതിനും സ്വീകരണ വിതരണ കേന്ദ്രങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കുന്നതിനും പോളിങ് ടീമിന് പോളിങ് സ്റ്റേഷനിലേക്ക് പെട്ടെന്ന് പുറപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കുവാനും മേൽനോട്ടം വഹിക്കും. പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ ചുമതല സംബന്ധിച്ച പട്ടിക നിയമസഭാ മണ്ഡലം, സ്വീകരണ വിതരണ കേന്ദ്രം, മേൽനോട്ട ചുമതല എന്ന ക്രമത്തിൽ,

മഞ്ചേശ്വരം: ജി.എച്ച്.എസ്.എസ് കുമ്പള- ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു.

കാസർകോട്: ഗവ. കോളേജ് കാസർകോട്- സൈമൺ ഫർണാണ്ടസ് (ഡെപ്യൂട്ടി കളക്ടർ ഇലക്ഷൻ)

ഉദുമ: ഗവ. പോളിടെക്നിക് പെരിയ- കെ. മുഹമ്മദ് കുഞ്ഞി (ജില്ലാ ലോ ഓഫീസർ, കാസർകോട്)

കാഞ്ഞങ്ങാട്: നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് കാഞ്ഞങ്ങാട്- അതുൽ സ്വാമിനാഥ് (എ.ഡി.എം, കാസർകോട്)

തൃക്കരിപ്പൂർ: ഇ.കെ.എൻ.എം പോളിടെക്നിക് കോളേജ് തൃക്കരിപ്പൂർ-കെ. സതീശൻ (ഫിനാൻസ് ഓഫീസർ, കാസർകോട്).