കാസര്‍ഗോഡ്:  ചൊവ്വാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തി. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി നടന്നു.

മഞ്ചേശ്വരം മണ്ഡലത്തിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം ജി.എച്ച്.എസ്.എസ് കുമ്പളയിലും കാസര്‍കോട് മണ്ഡലത്തിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം കാസര്‍കോട് ഗവ. കോളേജിലും ഉദുമ മണ്ഡലത്തിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഗവ. പോളിടെക്‌നിക് പെരിയയിലും കാഞ്ഞങ്ങാട് മണ്ഡലത്തിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാടും തൃക്കരിപ്പൂര്‍ മണ്ഡലത്തിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇ.കെ.എന്‍.എം പോളിടെക്‌നിക് കോളേജിലുമാണ് നടന്നത്.