കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വോട്ടിംഗ് ശതമാനം 33 കടന്നു. സമയം 11.30 ആയപ്പോള്‍ 33.13 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. പുരുഷന്‍മാര്‍ 35.75 ശതമാനവും സ്ത്രീകള്‍ 30.66 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 7.61 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.