കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വോട്ടിംഗ് ശതമാനം 41 കടന്നു. പകല്‍ 12.30 ന് പോളിംഗ് 41.77 രേഖപ്പടുത്തി. പുരുഷന്‍മാര്‍ 44.17 ശതമാനവും സ്ത്രീകള്‍ 39.51 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 13.84 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.