കാസർഗോഡ്: സംസ്ഥാനത്തെ ഒന്നാം നമ്പർ ബൂത്തായ കുഞ്ചത്തൂർ ഗവ.വൊക്കേഷ്ണൽഹയർസെക്കൻഡറി സ്‌കൂളിൽ (പടിഞ്ഞാറ് ഭാഗത്തെ കെട്ടിടം) 216 പുരുഷ വോട്ടർമാരും 290 സ്ത്രീ വോട്ടർമാരുമുൾപ്പെടെ 506 പേർ വോട്ടു രേഖപ്പെടുത്തി. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഈ ബൂത്തിൽ ആകെ 653 വോട്ടർമാരാണുള്ളത്. 77.48 ആണ് പോളിങ് ശതമാനം.