കാസർഗോഡ്: നെല്ലിക്കുന്ന് കടപ്പുറത്തെ ഫല്‍ഗുണന്‍ മൂപ്പനും വിഷ്ണു വെളിച്ചപ്പാടും വോട്ട് ചെയ്യുന്ന ആവേശത്തിലാണ്. അറുപത്തി നാലാം വയസ്സിലും വോട്ട് ചെയ്യാനുള്ള ഉത്സാഹം ഫല്‍ഗുണന്‍ മൂപ്പന്റെ മുഖത്ത് കാണാം. തെരഞ്ഞെടുപ്പുണ്ടോ? ഞാന്‍ വോട്ട് ചെയ്തിരിക്കും, എന്നാണ് മൂപ്പന്‍ പറയുന്നത്.

കീഴൂര്‍ കടപ്പുറത്തെ വിഷണു വെളിച്ചപ്പാടിന് നെല്ലിക്കുന്ന് കടപ്പുറത്തെ സ്‌കൂളിലാണ് വോട്ട്. മുനിസിപ്പല്‍ ഫിഷറീസ് യു.പി സ്‌കൂള്‍ അടക്കത്ത് ബയല്‍ ബീച്ചില്‍ വോട്ട് ചെയ്യാന്‍ എത്തിയതാണ് ഫല്‍ഗുണന്‍ മൂപ്പനും വിഷ്ണു വെളിച്ചപ്പാടനും.