കാസര്‍കോട് മണ്ഡലത്തിലെ എം.ഐ.എ.എല്‍.പി സ്‌കൂള്‍ പള്ളിക്കാല്‍ തളങ്കരയില്‍ തയ്യാറാക്കിയ 166 എ, 167 എന്നീ താല്‍ക്കാലിക ബൂത്തുകളില്‍ വിഷമതകളില്ലാതെ മികച്ച പോളിങ് നടന്നു. സ്‌കൂള്‍ പരിസരത്ത് നിര്‍മ്മിച്ച രണ്ട് താല്‍ക്കാലിക പോളിങ് ബൂത്തുകളിലും യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ട് ചെയ്യില്ല. സുഗമമായ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് 167 ബൂത്ത് പ്രിസൈഡിങ് ഓഫീസര്‍ കെ.താര പറഞ്ഞു.