കാസർഗോഡ്: കാഞ്ഞങ്ങാട് എം.എല്‍.എ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദുമ നിയോജക മണ്ഡലത്തിലെ കോളിയടുക്കം ഗവ.യു.പി സ്‌കൂളിലെ 33 നമ്പര്‍ ബൂത്തില്‍ രാവിലെ 7.15ന് ആറാമതായി വോട്ട് ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാര്‍ഥിയാണ് ഇ. ചന്ദ്രശേഖരന്‍.

തൃക്കരിപ്പൂര്‍എംഎഎഎംരാജഗോപാലന്‍ രാവിലെ ഏഴിന് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ കയ്യൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 30 എ യില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൂടിയാണ് എം രാജഗോപാലന്‍.

മഞ്ചേശ്വരം എം.എല്‍.എ എംസി കമറുദീന്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എടച്ചാക്കൈ സ്‌കൂളില്‍ 143-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. കന്നി വോട്ടറായ മകള്‍ മിന്‍ഹത്തിനൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.
കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് രാവിലെ 8.20 ന് നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 143ാം നമ്പര്‍ ബൂത്തില്‍ 53ാതായി വോട്ട് ചെയ്തു. ഇതേ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം.ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ ഉദുമ മണ്ഡലത്തിലെ കൂട്ടക്കനി ഗവ.യു.പി സ്‌കൂള്‍ ബൂത്ത് 134 എയില്‍ വോട്ട് ചെയ്തു.