ആലപ്പുഴ: ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായവർക്ക് ആർട്ടി -പി സി ആർ ടെസ്റ്റ് നടത്താൻ കൂടുതൽ കേന്ദ്രങ്ങൾ . ബൂത്ത് അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രത്യേക പട്ടികയുടെ അടിസ്ഥാനത്തിൽ നാളെ ( 12/4/2021) ആർ ടി പി സി ആർ പരിശോധന നടത്തും.

അരൂർ മണ്ഡലത്തിൽ നിന്നുള്ളവർക്കായി അരൂർ താലൂക്ക് ആശുപത്രിയിലും, ചേർത്തല മണ്ഡലത്തിൽ നിന്നുള്ളവർക്ക് ചേർത്തല തെക്ക് പഞ്ചായത്തിലെ പുല്ലംകുളം ഓഡിറ്റോറിയത്തിൽ വെച്ചുമാണ് പരിശോധന. ആലപ്പുഴ മണ്ഡലത്തിൽ ഉള്ളവർക്ക് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പരിശോധന നടത്തും. അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നുള്ളവർക്കായി യു എച്ച്‌ ടി സി അമ്പലപ്പുഴയിൽ വെച്ചും കുട്ടനാട് മണ്ഡലത്തിൽ ഉള്ളവർക്കായി കുട്ടനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ളവർക്കായി കവരാട്ട് എൽ പി സ്കൂളിലും കായംകുളം മണ്ഡലത്തിൽ നിന്നുള്ളവർക്ക് താലൂക്ക് ആശുപത്രിയിലും പരിശോന നടത്തും.

മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ളവർക്കായി കുറത്തികാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്നുള്ളവർക്കായി നൂറനാട് പാട്ടൂർ എൽ പി സ്കൂളിൽ വെച്ചും ആർ ടി – പി സി ആർ പരിശോധന നടത്തും. ആലപ്പുഴ ജനറൽ ആശുപത്രിയിൽ രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയാണ് പരിശോധന. മറ്റു കേന്ദ്രങ്ങളെല്ലാം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിശോധന സമയം.