മലപ്പുറം: കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്നും സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി വാഹനങ്ങള്‍ സര്‍വീസ് നടത്തരുതെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 14) മുതല്‍ നടപ്പാക്കുമെന്ന് മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടി.ജി.ഗോകുല്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ബസുടമകളും ജീവനക്കാരും യാത്രക്കാരും സഹകരിക്കണമെന്നും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അറിയിച്ചു.
