എറണാകുളം: പിറവം നിയോജകമണ്ഡലത്തിൽ ഇടയാർ കൂത്താട്ടുകുളം റോഡിൽ സ്ഥിതി ചെയുന്ന വീതി കുറഞ്ഞതും കാലപ്പഴക്കം ചെന്നതുമായ ഇടയാർ (രാമഞ്ചിറ) പാലത്തിൻറെ പുനർനിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാല്‍ 2021 ഏപ്രിൽ 15 മുതല്‍ പ്രവൃത്തി തീരുന്നതുവരെ പാലം വഴിയുളള ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുന്നതാണ്. 12 മാസമാണ് പ്രവൃത്തിയുടെ നിർമ്മാണ കാലാവധി.

പിറവം ഭാഗത്തുനിന്നും കൂത്താട്ടുകുളത്തേക്കു പോകേണ്ട വാഹനങ്ങൾ എരപ്പാംകുഴിയിൽ നിന്നും ഇടത്ത് തിരിഞ്ഞു അണ്ടിച്ചിറ കാക്കൂർ വഴി തിരുമാറാടി പഞ്ചായത്ത് കവലയിൽ നിന്നും വലത്ത് തിരിഞ്ഞു കണിയാലിപ്പടി വഴി കൂത്താട്ടകുളത്തേക്കു പോകാവുന്നതാണ്. കൂത്താട്ടുകുളം ഭാഗത്തു നിന്നും വരുന്നവക്ക് വളപ്പിൽ നിന്നും ഇടത്ത് തിരിഞ്ഞു പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും വലത്ത് തിരിഞ്ഞു ഇടയാർ പാലത്തിനോട് പാലത്തിനോട് ചേർന്നുള്ള ജംഗ്ഷനിൽ എത്തിച്ചേരാവുന്നതാണ്.