പാലക്കാട്: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ യാത്രക്കാരെ ഇരുത്തികൊണ്ട് മാത്രമേ സര്‍വീസ് അനുവദിക്കുകയുള്ളൂവെന്നും ബസ്സില്‍ സ്റ്റാന്‍ഡിങ് യാത്രക്കാരെ അനുവദിക്കരുതെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി. ശിവകുമാര്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ വി. എ. സഹദേവന്‍ എന്നിവര്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന പരിശോധനയും നടപടികളും സ്വീകരിക്കും.