പാലക്കാട്: വനിത ശിശുവികസന വകുപ്പ് , ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി) പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ്ടു പൊതു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി ‘കൂടെ’ മുഴുവന്‍ സമയ ഹെല്‍പ് ഡെസ്‌ക് സേവനം ആരംഭിച്ചതായി ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

പരീക്ഷാ സംബന്ധമായ സംശയനിവാരണത്തിനും അനാവശ്യ പരീക്ഷാപ്പേടിയും മാനസികസമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിനും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതു പരീക്ഷ അവസാനിക്കുന്നതുവരെ 9656005776, 9744492636, 7356207048, 9645647045 നമ്പറുകളില്‍ ബന്ധപ്പെടാം.