2021 എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരപേപ്പറുകളുടെ മൂല്യനിർണ്ണയം നടത്തുന്നതിന് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മൂല്യനിർണ്ണയത്തിന് എച്ച്.എസ്.റ്റിമാർക്ക് ഏപ്രിൽ 24വരെ അപേക്ഷിക്കാം.പ്രഥമാദ്ധ്യാപകർ  iExaMS പോർട്ടലിൽ HM Login  വഴി അപേക്ഷകളുടെ വിവരങ്ങൾ പരിശോധിച്ച് 22ന്  Confirm ചെയ്യണം.

സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അദ്ധ്യാപകരും അപേക്ഷ നൽകിയെന്ന് പ്രഥമാദ്ധ്യാപകൻ ഉറപ്പുവരുത്തണം. റ്റി.എച്ച്.എസ്.എൽ.സി പരീക്ഷ മൂല്യനിർണ്ണയത്തിന് ടെക്‌നിക്കൽ ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് 21 വരെ അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർ  iExaMS  പോർട്ടലിൽ  SUPDT/PRINCIPAL Login വഴി അപേക്ഷകൾ പരിശോധിച്ച് 22ന്  Confirm ചെയ്യണം.വിശദവിവരങ്ങൾക്ക്: www.keralapareekshabhavan.in.