കാസര്‍ഗോഡ്:  കോവിഡ് വ്യാപനം ജില്ലയിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ സി എഫ് എൽടിസി സജ്ജീകരിക്കുന്നതുൾപ്പടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രാദേശിക തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺമാരുടേയും ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരുടേയും യോഗം ഏപ്രിൽ 19ന് രാവിലെ 10.30ന് ഓൺലൈനിൽ ചേരുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു.